
കൊല്ലം: മൃദുവും മനോഹരമായ പൂക്കൾകൊണ്ട്, മനംകവരുന്ന മാലകൾ കോർക്കുന്ന ഒരു കൊലയാളി. ഒരു പൂക്കടക്കാരൻ നടത്തിയ, കൊലപാതകത്തിന്റെ നടുക്കത്തിലാണ് കൊല്ലത്തെ പത്തനാപുരം. ഓട്ടോഡ്രൈവറായു മൈലം സ്വദേശി രഞ്ജിത്തിനെയാണ് തലവൂരിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി ലക്ഷ്മണൻ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊന്നത്. യുവാവിനോടുള്ള വ്യക്തിവൈരാഗ്യമാണ് അരുംകൊലയിൽ അവസാനിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടോ ഡ്രൈവറായ രഞ്ജിത്തിനെ ലക്ഷ്മണൻ കുത്തി പരിക്കേൽപ്പിച്ചത്. ഓട്ടോ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. തലയിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റ രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
വർഷങ്ങളായി തലവൂർ രണ്ടാലുംമൂട്ടിൽ പൂക്കട നടത്തുകയാണ് തമിഴ്നാട് സ്വദേശിയായ ലക്ഷ്മണന്. പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് തലവൂരിൽ താമസിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണെന്ന് പ്രതി മൊഴി നൽകി. കുന്നിക്കോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമൻഡ് ചെയ്തു.
കൊല്ലത്ത് എതിര്‍ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷകളിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]