.news-body p a {width: auto;float: none;}
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. റഷ്യൻ നഗരമായ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവൻമാരുടെയും നിർണായക കൂടിക്കാഴ്ച. ചൈനയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് ഷി ജിൻപിംഗ് അഭ്യർത്ഥിച്ചതായി ചൈനീസ് സ്റ്രേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
‘ഇരുപക്ഷവും ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണം, ഭിന്നതകളും വ്യത്യാസങ്ങളും ശരിയായി കൈകാര്യം ചെയ്യണം, പരസ്പരം വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെന്നും കൂടിക്കാഴ്ചയിൽ ഷി ജിൻപിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ അതിർത്തി ഉടമ്പടിയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയായിരിക്കണമെന്ന് മോദി വ്യക്തമാക്കി. ഇന്ത്യ- ചൈന ബന്ധം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണ്. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
മോദിയും ഷി ജിൻപിംഗും തമ്മിലുള്ള ചർച്ചകൾ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു രാഷ്ട്രത്തലവൻമാരും കണ്ടുമുട്ടുന്നത്. തമിഴ്നട്ടിലെ മാമല്ലപുരത്ത് 2019 ഒക്ടോബറിലാണ് മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]