
.news-body p a {width: auto;float: none;}
പാലക്കാട് : പാലക്കാട് ഉ പതിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡി.എം.കെ) സ്ഥാനാർത്ഥിയെ പിൻവലിച്ച് പി.വി.അൻവർ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും അൻവർ അറിയിച്ചു. അതേസമയം ചേലക്കരയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും അൻവർ പറഞ്ഞു. പാലക്കാട്ട് നടന്ന ഡി.എം.കെ കൺവെൻഷനിലാണ് അൻവറിന്റെ പ്രഖ്യാപനം ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിനെയാണ് അൻവർ പാലക്കാട്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.
ഒരുപാധിയുമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയിും അൻവർ രൂക്ഷവിമർശനം ഉയർത്തി. വി.ഡി.സതീശന് അഹങ്കാരമാണെന്നും താൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിന്റെ സ്ഥാനാർത്ഥിത്വവും കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് വോട്ടുപോകും. പാലക്കാട്ടെ മുസ്ലിം വോട്ടർമാർക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലിം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസുകാരെക്കാളും സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണെന്നും മുസ്ലിംവോട്ടർമാർ ഡി.എം.കെ നടത്തിയ സർവേയിൽ പറഞ്ഞതായി അൻവർ ചൂണ്ടിക്കാട്ടി.