
.news-body p a {width: auto;float: none;}
തിരുവനന്തപുരം: എക്സെെസിനെ കണ്ടപ്പോൾ ഭർത്താവ് ഇറങ്ങിയോടി. 20 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാടുള്ള വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തിയത്. 24കാരിയായ ഭുവനേശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഭർത്താവ് മനോജ് എക്സെെസിനെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ട് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ദമ്പതികൾ. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
അതേസമയം, കൊല്ലം നിലമേലിൽ 2.4 ഗ്രാം MDMA പിടിച്ചെടുത്ത് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വർക്കല മടവൂർ സ്വദേശിയായ ഷമീർ (30 വയസ്) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, സബീർ, നന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി.എസ് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ശൂരനാട് നിന്നും രണ്ട് കേസുകളിലായി 540 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും കണ്ടെടുത്തു. ശൂരനാട് സ്വദേശികളായ ബാലു (42 വയസ്), ബാബു (46 വയസ്) എന്നിവരാണ് പ്രതികൾ.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്.ഉണ്ണികൃഷ്ണപിള്ള, മനു.കെ.മണി, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, പ്രസാദ്, അശ്വന്ത്, നിഷാദ്, ജോൺ, സുജിത് കുമാർ, ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്, ഷിബി, റാസ്മിയ എന്നിവരും ഉണ്ടായിരുന്നു.