
.news-body p a {width: auto;float: none;}
അറിയപ്പെടുന്ന നീലച്ചിത്ര താരമായ മിയ ഖലീഫയുടെ ദീർഘായുസിനുവേണ്ടി കർവ ചൗത്ത് ആചരിച്ച് വൃദ്ധൻ. വീഡിയോ മാരക വൈറലായെങ്കിലും വൃദ്ധനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഗുരുജി എന്ന എക്സ് യൂസറാണ് തന്റെ എക്സ് ഹാൻഡിലിലൂടെ വീഡിയോ പുറത്തുവിട്ടത്.
വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ക്ഷേമത്തിനും ദീർഘായുസിനും വേണ്ടിയാണ് പൂജയും ഉപവാസവും അടക്കമുള്ള കർവ ചൗത്ത് ആചരിക്കുന്നത്. സ്ത്രീകൾ ആചരിക്കുന്നതുപോലെ ഒരു ചടങ്ങും വിട്ടുപോകാതെയാണ് വൃദ്ധനും മിയാ ഖലീഫയ്ക്കുവേണ്ടി കർവ ചൗത്ത് ആചരിച്ചത്. പൂജാ ചടങ്ങുകളിൽ ഉപയോഗിക്കുന്ന താലിയും കർവ ചൗത്തിൽ ചന്ദ്രനെ കാണാൻ ഉപയോഗിക്കുന്ന ചന്നിയുമെല്ലാം വൃദ്ധൻ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. വീടിന്റെ ഭിത്തിയിൽ പതിച്ചിരിക്കുന്ന മിയ ഖലിഫയുടെ ചിത്രത്തിനെ നോക്കിയാണ് പൂജ ചെയ്യുന്നത്.
വീഡിയാേ വൈറലായെങ്കിലും വൃദ്ധനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. പവിത്രമായ ആചാരങ്ങളെ നിസാരവൽക്കരിച്ചു എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഭക്തിയോടെ ചെയ്യേണ്ട ആചാരങ്ങൾ ഇത്തരത്തിൽ വികലമായി മറ്റുള്ളവർ പരിഹസിക്കുന്ന രീതിയിൽ ചെയ്യുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും വിമർശകർ പറയുന്നു. മറ്റുചിലർ വൃദ്ധന്റെ പ്രവൃത്തിയെ ചിരിക്കാനുള്ള ഉപാധിയായാണ് കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭർത്താവിന്റെ ദീർഘായുസിനായി സൂര്യോദയം മുതൽ, ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന പ്രധാന ചടങ്ങാണ് കർവ ചൗത്ത്. ഇത് വളരെ പവിത്രമായാണ് അവർ കരുതുന്നത്. ചില ഇടങ്ങളിൽ ഭാവി വരനുവേണ്ടി അവിവാഹിതകളായ യുവതികളും കർവ ചൗത്ത് അനുഷ്ഠിക്കാറുണ്ട്.