
മുംബൈ: അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം ഒടുവില്‍ പ്രഖ്യാപിക്കും. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാവുന്ന 28ന് തന്നെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ ഓസ്ട്രേലിയൻ പര്യടനത്തിലേക്ക് ഇന്ത്യ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയുടെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 2018-2019 പരമ്പരയിൽ 1258 പന്തുകള്‍ നേരിട്ട പൂജാര 521 റണ്‍സും 2020-21 പരമ്പരയില്‍ 928 പന്തുകള്‍ നേരിട്ട് 271 റണ്‍സും പൂജാര നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 46ന് ഓള് ഔട്ടായപ്പോള്‍ പൂജാരയെപ്പോലെ വിശ്വസ്തനായ താരം ടീമിലുണ്ടാവേണ്ട ആവശ്യകതയെക്കുറിച്ച് മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരെ ഡബിള്‍ സെഞ്ചുറിയുമായി പൂജാര മികവ് കാട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ കളിച്ചശേഷം പൂജാര ഇന്ത്യക്കായി കളിച്ചിട്ടില്ല.
നിതീഷ് റെഡ്ഡിക്കും സാധ്യത
മധ്യനിരയില്‍ പേസ് ഓള് റൗണ്ടറുടെ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പേരും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഇതിന് ഭാഗമായാണ് നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തയത്. നിതീഷ് കുമാറിന് പുറമെ ഷാര്‍ദ്ദുല്‍ താക്കൂറിന്റെ പേരും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്.
‘അതിനുശേഷം എനിക്ക് ഗൗതം ഗംഭീറിന്റെ മുഖത്തുനോക്കാന്‍ തന്നെ മടിയായിരുന്നു’; തുറന്നു പറഞ്ഞ് സഞ്ജു
മായങ്കും ഹര്‍ഷിതും പരിഗണിനയില്‍
പേസര്‍മാരായ മായങ്ക് യാദവും ഹര്‍ഷിത് റാണയും ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. നെറ്റ് ബൗളര്‍മാരടക്കം ജംബോ സംഘവുമായാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകുക എന്നാണ് കരുതുന്നത്. ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. അടുത്ത മാസം 21ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. 1990-91നുശേഷം ആദ്യമായാണ് ഇന്ത്യ ഓസട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]