
തേങ്ങാവെള്ളം ഒരു മികച്ച പാനീയമാണ്. അതുകൊണ്ട് തീർന്നില്ല, ഒരുപാട് ഗുണങ്ങളുള്ള ഒരു പാനീയം കൂടിയാണ് തേങ്ങാവെള്ളം. രക്തസമ്മർദ്ദം കുറക്കാനും ശരീരഭാരം കുറക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും ഒക്കെ തേങ്ങാവെള്ളം നല്ലതാണ് എന്ന് പറയാറുണ്ട്. കേരളത്തിൽ ഉള്ളവർക്ക് റോഡരികിൽ ഇഷ്ടം പോലെ കരിക്കും വെള്ളവും ഒക്കെ കിട്ടും.
എവിടെ യാത്ര പോകുമ്പോഴും അങ്ങനെ ഒരു കാഴ്ചയും കാണാം. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ലണ്ടനിലെ ഒരു സ്ട്രീറ്റിൽ കരിക്കുവെട്ടി വിൽക്കുന്ന ഒരാളുടെ വീഡിയോയാണ്.
ഒരു കാറിലാണ് ഇയാൾ തന്റെ കട സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ കടന്നു പോകുന്നവരെല്ലാം വളരെ കൗതുകത്തോടെ നോക്കുന്നതും കാണാം. അതിനിടയിൽ ആരോ ‘നാരിയൽ, നാരിയൽ പിലോ’ എന്ന് ഉച്ചത്തിൽ പറയുന്നുമുണ്ട്. എന്തായാലും, ലണ്ടനിലെ തെരുവുകളിൽ ഇങ്ങനെ ഒരു കാഴ്ച ആരും പ്രതീക്ഷിച്ചു കാണില്ല.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്, prathampange_22 എന്ന യൂസറാണ്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
View this post on Instagram
ഇതുപോലെ തന്നെ മറ്റൊരു വീഡിയോ കൂടി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ലണ്ടനിൽ ഇതുപോലെ ജൽമുരി വിൽക്കുന്ന ഒരു വിദേശിയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ബംഗാളിലെ ഒരു പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡ്ഡാണ് ജൽമുരി. ബംഗാളിൽ എങ്ങനെയാണോ ജൽമുരി ഉണ്ടാക്കി വിൽക്കുന്നത് അതുപോലെ തന്നെയായിരുന്ന വീഡിയോയിൽ കാണുന്നയാളും ജൽമുരി ഉണ്ടാക്കി വിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]