
.news-body p a {width: auto;float: none;}
ഇന്ന് കേരളത്തിൽ എന്നല്ല ലോകത്ത് തന്നെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വസ്ത്ര ഇനം അടിവസ്ത്രങ്ങളാണെന്നതാണ് സത്യം. അടിവസ്ത്രത്തിലൂടെ കോടികളാണ് വിപണിയിലേക്ക് ഒഴുകുന്നത്. പുറമേ അണിയുന്ന പ്രമുഖ ബ്രാൻഡ് വസ്ത്രങ്ങളെക്കാൾ വിലയാണ് പല അടിവസ്ത്രങ്ങൾക്കും. ഇതിനൊപ്പം നൂറുരൂപയിൽ താഴെ വിലയുളളവയും ഉണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മനുഷ്യൻ അടിവസ്ത്രങ്ങൾ എന്നുമുതലാണ് ഉപയോഗിച്ച് തുടങ്ങിയതെന്ന് വല്ല പിടിയും ഉണ്ടോ?.40,000 വർഷങ്ങൾക്കുമുമ്പാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടുപിടിത്തം. വെറുതേ പറയുകയല്ല. നീണ്ട നാളത്തെ ഗവേഷണത്തിനൊടുവിലായിരുന്നു ഇത്. സൈബീരിയയിൽ താമസിച്ചിരുന്നവരായിരുന്നു അടിവസ്ത്രങ്ങൾ ആദ്യമായി ഉണ്ടാക്കി ധരിച്ചതെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറയുന്നത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ ശരീരത്തോട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു വസ്ത്രം എന്ന നിലയിലാവാം അവർ അടിവസ്ത്രങ്ങൾ ഉപയോഗിച്ചതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
കാരണം സൂചി
സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ നിന്ന് തുന്നാൻ ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി സൂചികൾ ഗവേഷകർ കണ്ടെത്തിയിരുന്നു. എല്ലുകൾ കൊണ്ടുള്ളവയായിരുന്നു ഇവ. 70000 വർഷം മുമ്പേയെങ്കിലും സൂചികൾ മനുഷ്യർ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അക്കാലത്തൊക്കെ ഉപയോഗിച്ചിരുന്നത് വലിയ സൂചികളായിരുന്നു. നീണ്ട എല്ലുകൾ കൂർപ്പിച്ച് അതിന്റെ ഇങ്ങേത്തലയ്ക്കൽ നൂലുകോർക്കാൻ ചെറിയ ദ്വാരമുള്ളതായിരുന്നു അവ. എന്നാൽ ഡെനിസോവ ഗുഹയിൽ നിന്ന് കണ്ടെത്തിയത് ചെറുതും വലതുമായ അതി സങ്കീർണമായ സൂചികളായിരുന്നു. വലിയ സൂചികൾ കൊണ്ട് എളുപ്പത്തിൽ പുറമേ ധരിക്കാനുളള വസ്ത്രങ്ങൾ നിർമ്മിക്കാനാവുമ്പോൾ എന്തിനായിരിക്കും ഇത്തരം സൂചികൾ എന്നായി ചിന്ത. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് ഇത്തരം സൂചികൾ ലഭിച്ചിരുന്നില്ല എന്നതും കൂടുതൽ ചിന്തിക്കുന്നതിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണമാണ് 40,000 വർഷങ്ങൾക്കുമുന്നേ മനുഷ്യൻ അടിവസ്ത്രങ്ങൾ നിർമ്മിച്ചിരുന്നു എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്.
തണുപ്പ് സഹിക്കാൻ വയ്യ
സൈബീരിയയിലെ കൊടും തണുപ്പാണ് അടിവസ്ത്രങ്ങൾ എന്ന ആശയത്തിലേക്ക് ആദിമ മനുഷ്യനെ എത്തിയത്. ചില പ്രത്യേക സീസണുകളിൽ പുറമേ ധരിക്കുന്ന വസ്ത്രങ്ങൾ കൊണ്ടുമാത്രം കൂടിയ തണുപ്പകറ്റാൻ പറ്റില്ലെന്നും ശരീരത്തോട് കൂടുതൽ ചേർന്ന് കിടക്കുന്ന വസ്ത്രം അതിന് ആവശ്യമാണെന്നും അവർ മനസിലാക്കി. ശരീരത്തോട് ചേർന്ന് കിടക്കമെങ്കിൽ പ്രത്യേക രീതിയിൽ അവ തയ്യാറാക്കിയാലേ പറ്റൂ എന്നും വ്യക്തമായതോടെയാണ് അതിനുവേണ്ട പ്രത്യേക സൂചികൾ നിർമ്മിച്ചതും അവ ഉപയോഗിച്ച് അത്തരം വസ്ത്രങ്ങൾ തയ്യാറാക്കിയതെന്നുമാണ് അനുമാനിക്കുന്നത്. മരത്തിന്റെയും മൃഗങ്ങളുടെയുമൊക്കെ തോലാണ് അക്കാലത്ത് വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പ്രത്യേകം ഓർക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘പല രൂപത്തിലുള്ള സൂചികൾ ചരിത്രാതീത കാലത്തിലെ ഒരു പ്രധാന വികാസമാണ്. കൂടുതൽ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് അവ നിർമ്മിച്ചതെന്നതുതന്നെയാണ് കാരണം. ഇന്നുകാണുന്ന അടിവസ്ത്രങ്ങളുടെ പിറവ് ആ സൂചികളിൽ നിന്നുതന്നെയെന്നാണ് കരുതുന്നത്’– ഗവേഷക സംഘത്തിലെ പ്രധാനിയായ ഡോക്ടർ ഇയാൻ ഗില്ലിഗൻ പറയുന്നു.
അലങ്കാരവും വന്നു
ഒറ്റപ്പാളിയുടെ അടിവസ്ത്രങ്ങൾ കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വ്യക്തമായപ്പോൾ കൂടുതൽ പാളികൾ ചേർത്തായി പരീക്ഷണം. അത് ഓ കെയാണെന്ന് വ്യക്തമായതോടെ അവ എങ്ങനെ കൂടുതൽ കംഫർട്ടബിളാക്കാമെന്ന ചിന്തയായി. അലങ്കാരങ്ങൾ ഉൾപ്പെടെയുളളവ അടിവസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അതോടെയാവാം എന്നും ഗവേഷകർ നിഗമനത്തിലെത്തുന്നു. കാലാന്തരത്തിൽ രൂപവും ലക്ഷ്യവും മാറി അടിവസ്ത്രങ്ങൾ ഇന്നത്തെ രൂപത്തിലെത്തിലെത്തുകയും ചെയ്തു. വസ്ത്രങ്ങളേ ഉപയോഗിക്കാതിരുന്ന കാലത്ത് ടാറ്റൂവിന് സമാനമായ പെയിന്റിംഗിലൂടെയും മറ്റുമാണ് മനുഷ്യൻ തണുപ്പിനെ പ്രതിരോധിച്ചിരുന്നത്.