
.news-body p a {width: auto;float: none;}
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം വിവാദമായത് മുതൽ മൗനം പാലിച്ച മുഖ്യമന്ത്രി ഒൻപതാം ദിവസമാണ് പരസ്യപ്രതികരണത്തിന് തയ്യാറായത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നിർഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. ഇത്തരം ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുത്. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. വകുപ്പകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്. അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തീരുമാനം എടുക്കണം. അഭിപ്രായത്തിനായി അനാവിശ്യമായി കാത്തിരിക്കരുത്. തീരുമാനമെടുക്കാതെ ഫയലുകൾ വച്ച് തട്ടിക്കളിക്കരുത്. സ്ഥലമാറ്റം പൂർണമായും ഓൺലെെൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകും’,- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ തയ്യാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. സംഭവത്തിലെ പ്രതിയായ പി.പി.ദിവ്യയുടെ മൊഴി എടുക്കാതെയുള്ള റിപ്പോർട്ടാവും റവന്യു മന്ത്രിക്ക് നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വകുപ്പുതല മൊഴിയെടുക്കൽ പൂർത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയ ഗീത ഇന്നലെ റിപ്പോർട്ട് പൂർത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു. ഇന്ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അതിനു മുമ്പായി റിപ്പോർട്ട് നൽകണമെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറോട് റവന്യു മന്ത്രി നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു പോകുമോ എന്ന കാര്യം വ്യക്തമല്ല.
നവീൻ ബാബുവിനെ കഴിഞ്ഞ ദിവസവും മന്ത്രി കെ. രാജൻ ന്യായീകരിച്ചിരുന്നു. നവീൻബാബു മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാടാണ് മന്ത്രി ആവർത്തിച്ചത്. എന്നാൽ, നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നാണ് പെട്രോൾ പമ്പിനുവേണ്ടി അപേക്ഷ നൽകിയ പ്രശാന്തൻ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കു നൽകിയ മൊഴി. കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ സംബന്ധിച്ചും നിർണായകമാണ് റിപ്പോർട്ട്.