
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹമായി കൂടിക്കാഴ്ച നടത്തി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. കുവൈത്ത് ബയാന്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
പുതിയ നേതൃത്വം ഏറ്റെടുത്ത അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അൽസബാഹിനെ യൂസുഫലി അഭിനന്ദിച്ചു. കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം പറഞ്ഞു. ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികളും എംഎ യൂസുഫലി വിശദീകരിച്ചു.
Read Also – ഗതാഗത നിയമങ്ങൾ കടുപ്പിച്ച് ദുബൈ; പുതിയ അറിയിപ്പ്, വാഹനമോടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പണി കിട്ടും’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]