
ഗ്രേറ്റർ നോയിഡ: 28കാരൻ കാറിൽ വെന്തുമരിച്ച നിലയിൽ. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിൽ ഫോർച്യൂണർ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗാസിയാബാദിലെ നെഹ്റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. കാർ കത്തുന്നത് കണ്ട് എത്തിയ നാട്ടുകാർ, യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ്.
ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ കാണാനുമില്ല. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കൾ പറയുന്നു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നൽകിയിരുന്നു. അത് തിരിച്ച് നൽകാതിരിക്കാൻ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്.
അതേസമയം മോഷണ ശ്രമത്തിനിടെ പ്രതികൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, യുവതി റോഡിൽ വീണിട്ടും വിടാതെ ക്രൂരത; സിസിടിവി ദൃശ്യം പുറത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]