
“ബാഹുബലി” സൂപ്പർ താരം പ്രഭാസിന്റെ 44-ാം ജന്മദിനം ആഘോഷമാക്കി താരത്തിന്റെ ആരാധകര്‍. താരത്തിന്റെ പടുകൂറ്റന്‍ ചിത്രങ്ങൾ നഗരം മുഴുവൻ നിറച്ച് മുന്നില്‍ പാട്ടും ഡാന്‍സുമായി ആരാധകർ ഗംഭീരമാക്കി. ഒരു ദിവസം മുൻപ് ജപ്പാനിലെ ആരാധകർ ആഘോഷം നടത്തിയിരുന്നു.
മലയാള സൂപ്പർ താരം നടന് പൃഥ്വിരാജും പ്രഭാസിന് ജന്മദിനാശംസകള് നേര്‍ന്നു. ഇറങ്ങാൻ ഇരിക്കുന്ന സലാറില്‍ വര്‍ദ്ധരാജ മന്നാര്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്. ‘യുദ്ധത്തിന് നിങ്ങള്‍ നിങ്ങളുടെ സൈന്യത്തെ കൊണ്ടുവന്നു, ഞാന്‍ അവനെ കൊണ്ടുവന്നു’ എന്ന് പൃഥ്വിരാജ് ആശംസകൾ കൊപ്പം പങ്കുവെച്ചു. ഡിസംബര്‍ 22-നാണ് സലാർ തിയേറ്ററുകളില്‍ എത്തുന്നത്. കല്‍ക്കി, സലാര്‍ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.