
ധരംശാല: കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടമോഹങ്ങള്‍ എറിഞ്ഞിട്ടത് മാര്ട്ടിന് ഗപ്ടിലിന്റെ ഒരു ഡയറക്ട് ഹിറ്റായിരുന്നു. സെമിയില്‍ ജയത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ രണ്ടാം റണ്ണിനായി ഓടിയ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്. അതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ മാത്രമല്ല, ന്യൂസിലന്‍ഡ് ഇന്ത്യക്ക് ബാലികേറാമലയായിട്ടുള്ളത്.2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ നായകന് ഐസിസി ടൂര്‍ണമെന്റില്‍ കിവീസിനെതിരെ ജയിക്കുന്നത്.
2003നുശേഷം നടന്ന മൂന്ന് ലോകകപ്പുകളലില്‍(2007, 2011, 2015) ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടമുണ്ടായിരുന്നില്ല. എന്നാല്‍ 2007ല്‍ തുടങ്ങിയ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം ഇന്ത്യ നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ന്യൂസിലന്‍ഡിനോട് മാത്രമായിരുന്നു. പിന്നീട് 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കിവീസ് ഇന്ത്യയെ തോല്‍പ്പിച്ച് ഞെട്ടിച്ചു.
2003നുശേഷം 2019ലെ ഏകദിന ലോകകപ്പിലാണ് പിന്നീട് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്നാണ് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ധോണിയുടെ റണ്ണൗട്ടില്‍ ഇന്ത്യ തോറ്റത്. അതിനുശേഷം 2021ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കണ്ടുമുട്ടിയപ്പോഴം ഇന്ത്യ ന്യൂസിലന്‍ഡിനോട് അടിയറവ് പറഞ്ഞു. അതേവര്‍ഷം, യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്താകുന്നതില്‍ നിര്ണായകമായതാതകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ കിവീസിനോടുള്ള തോല്‍വി തന്നെ.
2000ലെ ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ടില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ നോക്കൗട്ടില്‍ കിവീസിനോട് തോറ്റ് പുറത്തായതും മറ്റൊരു ചരിത്രം.ഇതിനിടെ ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ പലവട്ടം കിവീസിനെ മലര്‍ത്തയടിച്ചിട്ടുണ്ടെങ്കിലും ഐസിസി ടൂര്ണമെന്റിലെത്തിയാല് ഇന്ത്യക്ക് കാലിടറുന്നതായിരുന്നു പതിവ്. ആ പതിവാണ് ഇന്നലെ രോഹിത്തിന്റെ നേൃത്വത്തിലിറങ്ങിയ ഇന്ത്യ തിരുത്തിയത്. ഐസിസി ടൂര്‍ണമെന്റില്‍ 20 വര്‍ഷത്തിനുശേഷം കിവീസിന്റെ കഥ കഴിച്ച വിജയത്തിലൂടെ.
Last Updated Oct 23, 2023, 9:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]