കൊച്ചി: കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണ ശേഖരം പെരുമ്പാവൂരിൽ നിന്ന് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കോയമ്പത്തൂരിൽ നിന്ന് കൊണ്ടുവന്ന പണമാണ് റൂറൽ എസ്പിയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചത്. കാറിൽ പ്രത്യേകം അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലിയില്‍ വെച്ച് പോലീസ് ഇ വാഹനം തിരിച്ചറിയുകയും പിന്തുടർന്ന് പിടിക്കുകയുമായിരുന്നു
ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എഎസ്പി ജുവനപ്പടി മഹേഷ്,നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]