

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ജില്ലാ കോടതി തള്ളി; ഔദ്യോഗിക ആവശ്യത്തിനായി കേരളം വിട്ട് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന് കോടതി
സ്വന്തം ലേഖിക
തിരുവനന്തപുരം: ആലുവ സ്വദേശിനി സ്കൂള്‍ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം ജില്ലാ കോടതി തള്ളി.
കേരളം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ് പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പങ്കെടുത്തുവെന്ന് കാണിച്ച് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് പങ്കെടുക്കാൻ പോയത് ജാമ്യത്തിലൂടെ നല്കിയ സ്വാതന്ത്ര്യം മന: പൂര്‍വ്വം ലംഘിച്ചതായി കാണാനാവില്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരു. ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണം പൂര്‍ത്തിയാകും വരെ കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ 11 കര്‍ശന ഉപാധികളോടെയായിരുന്നു എംഎല്‍എക്ക് കോടതി ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോയി എന്നു ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എംഎല്‍എയുടെ ഫോണ്‍ വിളി വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ടാ’യിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]