
കോഴിക്കോട്: നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്ന പ്രചരണത്തിനെതിരെ പരാതിയുമായി സിപിഎം. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യാസര്‍ എടപ്പാള്‍, കൊണ്ടോട്ടി അബു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി പ്രദീപ് കുമാര്‍ വളയം പൊലീസിന് പരാതി നല്‍കിയത്.
നാദാപുരം തൂണേരിയില്‍ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച വാണിമേല്‍ സ്വദേശി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രചരണം. യുഡിഎഫ് അനുകൂല പ്രൊഫൈലുകളാണ് വ്യാജപ്രചരണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. മാല പൊട്ടിച്ച കേസിലെ പ്രതി സിപിഎം അംഗം പോലുമായിട്ടില്ലെന്ന് പാർട്ടി പ്രാദേശിക നേതൃത്വം പറഞ്ഞിരുന്നു. പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ താറടിക്കുന്നതിനായി ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന കള്ള വാര്‍ത്ത അവജ്ഞയോടെ തള്ളിക്കളയണം. കള്ളപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
കൊച്ചിയില്‍ കോടികളുടെ തിമിംഗല ഛര്‍ദ്ദിയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടു പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 8.7 കിലോ തിമിംഗല ഛര്‍ദിയാണ് (ആംബര്‍ഗ്രിസ്) പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത തിമിംഗല ഛര്‍ദിയെന്ന് ഡിആര്‍ഐ പറഞ്ഞു. രണ്ടു പ്രതികളെയും തുടര്‍ നടപടികള്‍ക്കായി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മുമ്പും കേരളത്തില്‍ പലയിടങ്ങളിലായി തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഒരിടവേളക്കു ശേഷമാണിപ്പോള്‍ വീണ്ടും കേരളത്തില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്.
Last Updated Oct 22, 2023, 4:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]