കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വനിതാ പൊലീസുകാർ ബൈക്ക് റാലി നടത്തി. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം കോനാട് നിന്നും ആരംഭിച്ച റാലി സൗത്ത് ബീച്ച്, ചാലപ്പുറം, പുതിയറ, രാജാജി റോഡ് വഴി വനിതാ പൊലീസ് സ്റ്റേഷനിൽ സമാപിച്ചു. ബൈക്ക് റൈഡർ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. ശാരുതി റാലി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ തുളസി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ഷാജു, സെക്രട്ടറി പി ആർ രഘീഷ്, വൈസ് പ്രസിഡന്റ് കെ.ടി നിറാസ്, പി.കെ.റജീന എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങ് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു. ട്രാഫിക് എ.സി.പി എ.ജെ ജോൺസൺ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]