
ഇസ്രായേൽ : ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനിടയിൽ ഗാസ മുനമ്പിലെ കലഹത്തിൽ തകർന്ന ഫലസ്തീനി ജനങ്ങൾക്കായി ഇന്ത്യ സഹായ വാഗ്ദാനം അയച്ച് ഇന്ത്യ.ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും ഫലസ്തീനിലേക്ക് അയച്ചു.ഈജിപ്ത് അതിർത്തി വഴി ഫലസ്തീൻ രാജ്യത്തെത്തും.
“പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഒരു IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു.”
വിദേശകാര്യ മന്ത്രാലയ വക്താവ് എക്സിൽ കുറിച്ചു.