

ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാസ കോട്ടയം ജില്ല കമ്മിറ്റി ; ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിച്ചു
സ്വന്തം ലേഖകൻ
പാലാ : ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ).
കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജൂബിലി കപ്പേളയുടെ മുന്നിൽ ഐക്യദാർഢ്യ പ്രഖ്യാപനവും ആക്രമണത്തിൽ മരണമടഞ്ഞ നിരപരാധികളായ ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇസ്രയേൽ ജനത്തിനുവേണ്ടിയും അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് വേണ്ടിയും ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികളായ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
കാസ കോട്ടയം ജില്ലാ പ്രസിഡന്റ് ജേക്കബ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗത്തിൽ കാസ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അലക്സ് ജോസഫ്, ജോജി കോലഞ്ചേരി, മാഗി ഡോമിനിക് പാലാ, എം.പി ജെയ്സൺ പെരുമ്പാവൂർ, അലോഷിയസ് പെരുമ്പാവൂർ, ജെറിൻ, നെവിൽ ടോം ജെയിംസ്, ജിൻസ് കുര്യൻ, ജോജോ ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]