
ദുബൈ: വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാര്‍ഡ് പുറത്തിറക്കി ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). കാര്‍ഡിന്റെ വിതരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 40,000 ഉപയോക്താക്കള്‍ക്കാണ് കാര്‍ഡ് നല്‍കിയത്.
അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ഫോണിലേക്ക് കാര്‍ഡ് ലിങ്ക് അയച്ചു നല്‍കും. ആര്‍ടിഎയുടെ സര്‍വേകളിലും പരിപാടികളിലും പങ്കെടുക്കുന്നവരെയാണ് പ്രീമിയം കാര്‍ഡിനായി തെരഞ്ഞെടുക്കാറുള്ളത്. വ്യത്യസ്ത രീതികളിലൂടെ ആര്‍ടിഎ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നവരെയും കാര്‍ഡിന് തെരഞ്ഞെടുക്കാറുണ്ട്. ആര്‍ടിഎ ഔട്ടലറ്റുകളില്‍ ഫാസ്റ്റ് ട്രാക്ക് സര്‍വീസ്, കോള്‍ സെന്ററില്‍ അന്വേഷണങ്ങള്‍ക്ക് അതിവേഗം മറുപടി എന്നിവ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രത്യേക വാഹന പരിശോധന, രജിസ്ട്രഷേന്‍ സേവനങ്ങള്‍, ആര്‍ടിഎ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്കുള്ള ക്ഷണം എന്നിവയും പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നതാണ്.
Read Also-
‘പഴുതടച്ച പരിശോധന’; നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്തു, ഒരാഴ്ചക്കിടെ 23,000 ട്രാഫിക് നിയമലംഘനങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക്ക് പരിശോധനയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. പരിശോധനയില്‍ ആകെ 23,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
അശ്രദ്ധമായി വാഹനമോടിച്ച 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 134 വാഹനങ്ങളും ആറ് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ഇവ ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 18 ജുവനൈലുകളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 224 ഗുരുതരമായ അപകടങ്ങളും 1,518 ചെറിയ അപകടങ്ങളും ഉൾപ്പെടെ 1,742 അപകടങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ പട്രോളിംഗ് കഴിഞ്ഞ ഒരാഴ്ചക്കിടെ കൈകാര്യം ചെയ്തത്.
വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടാൻ സാധിച്ചു. താമസ കാലാവധി കഴിഞ്ഞ 12 പേരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലീസിന് കഴിഞ്ഞു. മയക്കുമരുന്ന് കേസില്‍ പിടികൂടിയ രണ്ട് പേരെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിലേക്ക് റഫര്‍ ചെയ്തുവെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്മെന്റ് ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു.
Last Updated Oct 22, 2023, 9:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]