
പട്ന: വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകത്തിൽ കാരണം കണ്ടെത്തി പൊലീസ്. പൊലീസിൽ പുതുതായി ജോലി ലഭിച്ച 23കാരിയായ ശോഭാ കുമാരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാത്തതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും തുടർന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഇപ്പോഴും ഒളിവിലാണ്.
പട്നയിലെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം. സംഭവം നടന്ന് 36 മണിക്കൂറിന് ശേഷവും കൊലയാളിയെ പിടികൂടാനായില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാർ പറഞ്ഞു. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. പ്രതികൾ വിവാഹിതരാകുന്നതിന് മുമ്പ് ജഹാനാബാദിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചിരുന്നു. ആറ് വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ജോലി കിട്ടിയതിന് ശേഷം ഭാര്യ കുടുംബത്തിന് സമയം നൽകാത്തതിനാൽ ഭർത്താവ് അസ്വസ്ഥനായിരുന്നു.
Read More….
കൊലപാതകത്തിന് ശേഷം ഭർത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്ന ജംഗ്ഷന് സമീപമുള്ള ഹോട്ടലിൽവെച്ചാണ് ഭർത്താവ് വെടിവെച്ചത്. മുറിയിൽ വെടിയേറ്റ നിലയിൽ നഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മുറിയെടുത്ത് യുവതിയെ ക്ഷണിക്കുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
Last Updated Oct 22, 2023, 5:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]