
First Published Oct 22, 2023, 6:17 PM IST കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.
കുത്തേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഓഡിറ്റോറിയത്തിന്റെ വശത്തായി ഉണ്ടായിരുന്ന കൂടാണ് ഇളകിയത്.
ഐക്കര സ്വദേശിയുടെ വിവാഹസല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറു മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു.
വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു 24ന് ഉച്ചയോടെ യെമന്‍ – ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍) സലാലാക്കും ഇടയില്‍ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ അതി തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സംസ്ഥാനത്തെ പത്തു ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട
മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രഹരിച്ച് ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയും; 5 വിക്കറ്റുമായി ഷമി; കിവീസിനെതിരെ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം
Last Updated Oct 22, 2023, 7:02 PM IST
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]