അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് മറ്റാരുമല്ല മുൻ അമേരിക്കൻ പ്രസിഡണ്ടായ ബരാക് ഒബാമയാണ്.
102 വയസുള്ള ഒരു സ്ത്രീയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണമാണ് വീഡിയോയിൽ കാണുന്നത്. ഇരുവരും കണ്ടുമുട്ടുന്ന ആ മനോഹരമായ നിമിഷങ്ങൾ അനേകങ്ങളാണ് സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്.
102 -കാരിയായ സൂസനോട് ആ ദീർഘായുസിന്റെ രഹസ്യം എന്താണ് എന്നും ബരാക് ഒബാമ ചോദിക്കുന്നുണ്ട്. ‘സൂസൻ, 102 -ാമത്തെ വയസ്സിലും ഞാൻ നിങ്ങളെപ്പോലെ സൗന്ദര്യമുള്ളയാളായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കാപ്ഷനോടെയാണ് ഈ അതിമനോഹരമായ വീഡിയോ ഒബാമ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ, ‘ഇവിടെ വരാനും ഇത്രയും അത്ഭുതകരമായ ഒരു വ്യക്തിയെ കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം’ എന്നാണ് സൂസൻ പറയുന്നത്. ‘ശരി, എനിക്ക് എന്താണ് അറിയേണ്ടതെന്നതിനെ കുറിച്ച് നിങ്ങൾക്കറിയാമോ… കുറച്ച് വർഷം കഴിയുമ്പോഴും നിങ്ങളെപ്പോലെ ആയിരിക്കാൻ ഞാൻ എന്താണ് കഴിക്കേണ്ടത്? അതോ ഇത് നല്ല ജീനായതുകൊണ്ട് മാത്രമാണോ ഇങ്ങനെ’ എന്നാണ് ഒബാമ അവരോട് ചോദിക്കുന്നത്.
Susan, I hope I look as good as you at 102! pic.twitter.com/01CSm85krS — Barack Obama (@BarackObama) September 22, 2025 സൂസന്റെ കൂടെ വന്നിരിക്കുന്നവരാണ് അതിനുള്ള മറുപടി നൽകുന്നത്.
‘പച്ചക്കറി, കോൺബ്രെഡ്, ഒപ്പം എല്ലാ ദിവസവും രാവിലെ ബേക്കണും കഴിക്കും’ എന്നാണ് മറുപടി. അത് ഒബാമയെ ചിരിപ്പിച്ചതായും വീഡിയോയിൽ കാണാം.
‘ഓ, അതായിരിക്കും ഡോക്ടർ കഴിക്കാൻ പറഞ്ഞിരിക്കുന്നത്’ എന്നും ഒബാമ തമാശയായി പറയുന്നുണ്ട്. ‘നിങ്ങൾ എന്നെ കാണാൻ വന്നു എന്നതിൽ എനിക്ക് വളരെ അധികം നന്ദിയുണ്ട്’ എന്നും അദ്ദേഹം പറയുന്നത് കാണാം.
പോകുമ്പോൾ, ഒബാമ സൂസനെ ചുംബിക്കുന്നുണ്ട്. ‘എന്തിന്റെ പേരിലാണെങ്കിലും ഈ കൂടിക്കാഴ്ച നഷ്ടപ്പെടുത്തരുതാത്തതാണ്’ എന്നാണ് സൂസൻ പറയുന്നത്.
അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എത്രമാത്രം ഹൃദയസ്പർശിയായ വീഡിയോയാണ് ഇത് എന്ന് ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]