െകാച്ചി ∙ ഭൂട്ടാനില്‍നിന്ന്
ഇന്ത്യയിലെത്തിച്ചു വിൽപന നടത്തിയെന്ന കേസിൽ കസ്റ്റംസ് വിവിധ ജില്ലകളിൽ നടത്തുന്ന
ഭാഗമായി, നടൻ അമിത് ചക്കാലയ്ക്കലിന്റെ വീട്ടിൽ കണ്ടെത്തിയ 2 വാഹനങ്ങളുടെ വിശദാംശങ്ങൾ കസ്റ്റംസ് പരിശോധിക്കുന്നു. ഛണ്ഡീഗഡ്, മധ്യപ്രദേശ് റജിസ്ട്രേഷനുള്ള ലാൻഡ് ക്രൂസർ, ലെക്സസ് കാറുകളാണ് അമിതിന്റെ വീട്ടിൽനിന്നു കണ്ടെത്തിയത്.
ഈ കാറുകൾ കസ്റ്റഡിയിലെടുത്തു. ഇതിൽ ലെക്സസ് തന്റെ സുഹൃത്തിന്റെയാണെന്നും ചില അറ്റകുറ്റപ്പണികൾക്കായി തന്റെ വർക്ഷോപ്പില്‍ കൊണ്ടുവന്നതാണെന്നും അമിത് പറഞ്ഞു. മധ്യപ്രദേശ് റജിസ്ട്രേഷനിലുള്ള വാഹനം താൻ 5 വർഷം മുമ്പ് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട എല്ലാ രേഖകളും കസ്റ്റംസിനു സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, നടൻ മമ്മൂട്ടി ഏറെക്കാലം താമസിച്ചിരുന്ന കൊച്ചി പനമ്പിള്ളി നഗറിലെ വീടിന്റെ ഗാരിജിലും
നടത്തി.
പല കാലങ്ങളിൽ മമ്മൂട്ടി ഉപയോഗിച്ചിരുന്നതും അദ്ദേഹം ശേഖരിച്ചതുമായ പത്തോളം പഴയ കാറുകളാണ് ഇവിടെയുള്ളത്. അവയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കസ്റ്റംസിനു കഴിഞ്ഞില്ല എന്നാണ് വിവരം.
അഞ്ചു ജില്ലകളിലെ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ഇന്നു വൈകിട്ടു വെളിപ്പെടുത്തുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
തന്റെ വീട്ടിലുള്ള ലാൻഡ് ക്രൂസറുകളിൽ ഒന്ന് 5 വര്‍ഷമായും മറ്റൊന്ന് 3 വർഷമായും ഉപയോഗിക്കുന്നതാണെന്ന് അമിത് ചക്കാലയ്ക്കൽ പറഞ്ഞു. ഇതിലൊന്ന് 1999 മോഡലാണ്.
ഈ വാഹനങ്ങൾ ആരുടെ പക്കൽ നിന്നാണു വാങ്ങിയതെന്നാണ് കസ്റ്റംസിന് അറിയേണ്ടതെന്നും അവയുടെ എല്ലാ രേഖകളും കസ്റ്റംസിന് നൽകിയിട്ടുണ്ടെന്നും അമിത്തിന്റെ സഹോദരൻ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, അമിത്തിന്റെ പക്കലുള്ളത് നികുതി അടയ്ക്കാതെ കൊണ്ടുവന്ന വാഹനമാണെന്ന സംശയത്തിലാണ് കസ്റ്റംസ്.
കൂടുതൽ പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ഹാജരാകാൻ അമിത് തയാറാകുന്നില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ
വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
ഇന്നു രാവിലെ പൃഥ്വിരാജ് സുകുമാരന്റെ തേവരയിലെ ഫ്ലാറ്റിലും ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘം എത്തിയിരുന്നെങ്കിലും ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല.
1995 മോഡൽ ലാൻഡ്റോവർ കാറാണ് പൃഥിരാജ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. എന്നാൽ ഈ കാർ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് വിവരം.
ദുൽഖറിന്റെ പക്കലുള്ള കാറുകൾ കസ്റ്റംസ് സംഘം പരിശോധിച്ചു എന്നും ചില കാറുകളുടെ കൂടുതൽ രേഖകള്‍ ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. അതിനിടെ, ദുൽഖറിന്റെ പക്കൽ നിന്നും ഡിഫൻഡർ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയോടെയാണ് മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പഴയ വീട്ടിലെത്തി പരിശോധന നടത്തിയത്. ഈ വാഹനങ്ങളെക്കുറിച്ച് ധാരണയുള്ള കൊച്ചിയിലെ
ഉദ്യോഗസ്ഥരും വൈകാതെ സ്ഥലത്തെത്തിയിരുന്നു.
ഈ ഗാരിജിലുള്ള പത്തോളം വാഹനങ്ങൾ പരിശോധിച്ച കസ്റ്റംസ് സംഘം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് മടങ്ങിയത്.
നടന്മാരുടെ വീടുകൾക്കു പുറമെ കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആഡംബര യൂസ്ഡ് കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അവിടെനിന്ന് 11 കാറുകൾ പിടിച്ചെടുത്തു എന്നാണ് വിവരം.
ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കാറുകൾ എങ്ങനെ അതിർത്തി കടന്നു, ഇതിനു പിന്നിലുള്ള ഡീൽ എന്ത് തുടങ്ങിയ കാര്യങ്ങളിന്മേലുള്ള അന്വേഷണമാണ് റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ് സംഘങ്ങൾ നടത്തുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]