പത്തനംതിട്ട: സർവീസ് റദ്ദാക്കിയതിന് യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാതിരുന്ന കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ച 82,000 രൂപ പിഴ അടയ്ക്കാൻ വൈകിയതോടെ എംഡിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഇതോടെയാണ് കോർപ്പറേഷൻ പണമടച്ച് നിയമനടപടികളിൽ നിന്നും ഒഴിവായത്. അടൂർ സ്വദേശിനിയായ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയ കേസിലാണ് നടപടി.
2018 ഓഗസ്റ്റ് ഒന്നിന് മൈസൂരിലേക്കുള്ള യാത്ര റദ്ദാക്കിയ സംഭവത്തിൽ അധ്യാപിക നൽകിയ ഹർജിയിലായിരുന്നു കമ്മീഷൻ കെഎസ്ആർടിസിക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ മറ്റൊരു കേസിൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.
പുള്ളിമാനിനെ ഇടിച്ചതിനെ തുടർന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത സ്കാനിയ ബസ് വിട്ടുകിട്ടുന്നതിനായി 13 ലക്ഷം രൂപയാണ് കോർപ്പറേഷന് കെട്ടിവയ്ക്കേണ്ടി വന്നത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ്, ഏപ്രിൽ 19-ന് മുത്തങ്ങയ്ക്ക് സമീപം എടത്തറയിൽ വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മാനിനെ ഇടിക്കുകയായിരുന്നു.
മാൻ തൽക്ഷണം ചത്തതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ബസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരമാണ് ബോണ്ട് തുക കെട്ടിവെച്ച് ബസ് വിട്ടു കിട്ടിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]