മലപ്പുറം: മഞ്ചേരി കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപ്പന നടത്തിയ രണ്ടുപേർ പോലീസ് പിടിയിലായി. വിൽപ്പനയ്ക്കായി കൈവശം വെച്ച 30 ഗ്രാം എംഡിഎംഎയുമായി തൃപ്പനച്ചി സ്വദേശി മലയൻ ഷാഹുൽ ഹമീദ് (37), കാരാപറമ്പ് സ്വദേശി സജ്മീർ (33) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കാരാപറമ്പ് പൂക്കൊളത്തൂർ റോഡിൽ വെച്ച് മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മഞ്ചേരി, അരീക്കോട്, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വിലവരും. ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച അരലക്ഷത്തോളം രൂപ, എംഡിഎംഎ തൂക്കി വിൽക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസ് ഫ്യൂമുകൾ, സിറിഞ്ചുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു.
ലഹരിക്കടത്തിന് ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് മുൻപും ലഹരിക്കേസുകൾ പിടിയിലായ പ്രതികൾ ഇതിനുമുമ്പും സമാനമായ ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ലഹരി ഇടപാടുകൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി കെ.എം.
ബിജു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഎസ്ഐ വാഷിദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, റിയാസ്, ഡാൻസാഫ് അംഗങ്ങളായ ദിനേഷ് ഇരൂപ്പക്കണ്ടൻ, പി.
മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി.
ബിജു, ആർ. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]