കൽപ്പറ്റ: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 400 പേജുകളുള്ള കുറ്റപത്രം മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ.
ജോസ് കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചു. ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.
സുൽത്താൻ ബത്തേരി സ്വദേശി നൗഷാദ് ഉൾപ്പെടെ ആറുപേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കോഴിക്കോട് മായനാട്ടുള്ള വാടക വീട്ടിൽ നിന്നും കാണാതായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഈ വർഷം ജൂണിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയാണ് ഹേമചന്ദ്രന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്.
നേരത്തെ ശേഖരിച്ച സാമ്പിളുകൾ പൊരുത്തപ്പെടാത്തതിനെ തുടർന്ന് ബന്ധുക്കളുടെ ഡിഎൻഎ വീണ്ടും ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉടൻ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.
കേസിലെ ആറ് പ്രതികളും നേരത്തെ പോലീസ് പിടിയിലായിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]