ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഊഷ്മളമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
“ഫ്രണ്ട്” എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിന് മോദി ആശംസകൾ അറിയിച്ചത്. പുതുവർഷം ഇസ്രയേൽ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രതിഫലനമായി ഈ സന്ദേശത്തെ വിലയിരുത്തുന്നു. നെതന്യാഹു കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിക്ക് 75-ാം ജന്മദിനാശംസകൾ നേർന്നിരുന്നു.
ഡോണാൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളും നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചിരുന്നു. മോദി എക്സിൽ പങ്കുവെച്ച കുറിപ്പ് Shana Tova!Warmest #RoshHashanah greetings to my friend Prime Minister @netanyahu, the people of Israel and the Jewish community worldwide.
Wishing everyone a new year filled with peace, hope and good health. — Narendra Modi (@narendramodi) September 22, 2025 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]