ഹൈദരാബാദ്: ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയാണ് തെലുങ്കില്‍ പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവൻ കല്യാണ്‍. പവൻ കല്യാണ്‍ ഔദ്യോഗിക പദവിക്കൊപ്പം തന്നെ സിനിമാ തിരക്കുകളിലും സജീവമാകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച പ്രൊജക്ടുകള്‍ വൈകാതെ തീര്‍ക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഹരി ഹര വീര മല്ലു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താരം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
കൃഷ് ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികായി ഉണ്ടാകുക. ജ്ഞാന ശേഖര്‍ വി എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷൻ നിക്ക് പവല്‍ ആണ്. ഹരി ഹര വീര മല്ലു സിനിമ നിര്‍മിക്കുന്നത് എഎം രത്നമാണ്.
മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരുമുണ്ട്. തോട്ട ധരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍.
ഇപ്പോള്‍ ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഹരി ഹര വീര മല്ലു 2025 മാർച്ച് 28 ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ നിർമ്മാതാക്കളില്‍ ഒരാളായ ജ്യോതി കൃഷ്ണ അറിയിക്കുന്നത്. മുതിര്‍ന്ന നിര്‍മ്മാതാവ് എ എം രത്നത്തിന്റെ മകനാണ് ജ്യോതി കൃഷ്ണ.
‘ഭീംല നായക്’ ആയിരുന്നു ഒടുവില്‍ താരത്തിന്റെതേയാി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’. ‘ഭീംല നായക്’ എന്ന ചിത്രം സംവിധാനം ചെയ്തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിര്‍മാണം.
‘അമിതാഭിനെ നോക്കി ബോളിവുഡ് അന്ന് പരിഹസിച്ച് ചിരിച്ചു’: രജനികാന്ത് പറഞ്ഞത് !
ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്കി ആദരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]