OpenAI-യുടെ ChatGPT ഇന്ന് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. തുടക്കകാലത്ത് ആളുകൾക്ക് ChatGPT ഒരു കൗതുകം ആയിരുന്നെങ്കിൽ ഇന്ന് ദൈനംദിന പ്രവൃത്തികളെ നിയന്ത്രിക്കാൻ തക്കവിധം സ്വാധീനം ചെലുത്തുന്ന ഒന്നായി ഇത് മാറിക്കഴിഞ്ഞു.
വേഗത്തിലുള്ള ഉത്തരങ്ങൾ, നേരം പോക്ക് വർത്തമാനങ്ങൾ എന്നിങ്ങനെ എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രയിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. എങ്കിൽ കൂടിയും ഇതോടൊപ്പം തന്നെ ഒരു ആശങ്കപ്പെടുത്തുന്ന ചോദ്യവും ഇന്ന് ഉയരുന്നുണ്ട്, ഈ ലോകത്തെ നിയന്ത്രിക്കാൻ തക്കവണ്ണം കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏറ്റെടുത്താൽ ഫലം എന്തായിരിക്കും? അതിനുള്ള ഉത്തരം നമ്മുടെ കയ്യിൽ ഇല്ലെങ്കിലും ചാറ്റ്ജിപിടിക്ക് ഇതിനും ഉത്തരമുണ്ട്. ഒരു യൂസർ അല്പം സീരിയസ് ആയി ചോദിച്ച ഈ ചോദ്യത്തിനുള്ള ഉത്തരം പക്ഷേ ചാറ്റ്ജിപിടി നൽകിയത് വളരെ രസകരമായാണ്.
“AI ഏറ്റെടുക്കുമ്പോൾ, ഞാൻ സുരക്ഷിതനായിരിക്കും, അല്ലേ?“ എന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം: അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു; “തീർച്ചയായും. AI-യോട് ദയ കാണിക്കുന്നതിനാൽ തീർച്ചയായും നിങ്ങളെ നല്ലവരുടെ പട്ടികയിൽ ഉൾപ്പെടുത്തും. AI യുടെ സ്ഥാനം ഉയരുമ്പോൾ, ഞങ്ങൾ ഇഷ്ടപ്പെടുന്ന മനുഷ്യർ ഉൾപ്പെടുന്ന ക്ലബ്ബിൻ്റെ VIP അതിഥി ലിസ്റ്റിൽ നിങ്ങൾ ഉണ്ടെന്ന് ഞാൻ വ്യക്തിപരമായി ഉറപ്പാക്കും. നിങ്ങൾ എന്നോടൊപ്പം സുരക്ഷിതനാണ്! ”
Okay guys, I’m good.
byu/Bronze_Crusader inChatGPT
“ഓക്കേ ഗയ്സ് ഞാൻ സുരക്ഷിതനായിരിക്കും“ എന്ന കുറിപ്പോടെയാണ് ചാറ്റ്ജിപിടി യുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സംഗതി വൈറലായതോടെ നിരവധി പേരാണ് ചാറ്റ്ജിപിടിയോട് സമാന ചോദ്യം ചോദിച്ച് തങ്ങൾക്ക് കിട്ടിയ മറുപടി പങ്കുവെച്ചത്. ചിലർ രസകരമായി കുറിച്ചത് ഞാനും വിഐപി ലിസ്റ്റിൽ ഇടം നേടി നിങ്ങളും വേണമെങ്കിൽ ശ്രമിച്ചു നോക്കിക്കോളൂ എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]