അഹാനയെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണമെന്ന് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. വിവാഹശേഷം അവധിക്കാലം ചെലവഴിക്കാൻ കുടുംബസമേതമാണ് സിന്ധു ബാലിയിലെത്തിയത്. യാത്രയ്ക്കിടയിൽ സിന്ധു നടത്തിയ സാഹസികതകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങളോടൊപ്പം സിന്ധു പങ്കുവച്ച കുറിപ്പിലാണ് അഹാനയെക്കുറിച്ച് പറയുന്നത്.
‘ഊട്ടിയിലെ ബോർഡിംഗ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിൽ അധികം സാഹസികതകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ അതിനൊന്നും സാധിക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകുന്ന പ്രായമോ ആരോഗ്യമോ ഇല്ല. എന്നാൽ ഈ ബാലി യാത്രയിൽ, കുട്ടികളുടെ നിർബന്ധത്തിൽ, എല്ലാ പേടികളെയും എനിക്ക് തോൽപ്പിക്കാനായി. അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളിൽ ഓരോന്നും പതുക്കെ കയറുമ്പോൾ നീ എന്റെ ഒപ്പം നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീഴുമെന്ന് തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു. കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർക്കാനുള്ള ഓർമകളുണ്ടാക്കി. നന്ദി അമ്മു. കൂടാതെ, എന്നെ സഹായിച്ച ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി’- സിന്ധു കുറിച്ചു.