കോഴിക്കോട്: ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭർത്താവ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ സ്വദേശിയായ അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിലായിരുന്നു ഇയാൾ. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സ്വയം മുറിച്ചതാണെന്ന് ഭാര്യ പറയുന്നത്. ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
പത്തുവർഷമായി ക്രൂരമായ ആക്രമണമാണ് ഭർത്താവിൽ നിന്ന് താനും രണ്ട് പെൺമക്കളും അനുഭവിക്കുന്നതെന്ന് ഭാര്യ പറയുന്നു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം കണ്ടില്ലന്നും ഇവർ ആരോപിക്കുന്നു. രണ്ടുപേരുടേയും പരാതികൾ വിശദമായി കേട്ട ഏലത്തൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]