ഉദിയൻകുളങ്ങര: നഷ്ട കണക്കുകൾ മാത്രം പറയാനുള്ള കെ.എസ്.ആർ.ടി.സിക്ക് മാതൃകയാവുകയാണ് കെ.എസ്.ആർ.ടി.സിയിലെ തന്നെ കൊല്ലയിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ ഗ്രാമവണ്ടി. ഗ്രാമീണരുടെ യാത്രാ ക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തിൽ ഒന്നരവർഷം മുമ്പ് നടപ്പിലാക്കിയ ഗ്രാമീണ ബസ് ഇന്നും ലാഭകരമായി തുടരുകയാണ്. സാധാരണക്കാർക്കും വയോധികർക്കും സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഗ്രാമവണ്ടി പ്രയോജനകരമാണ്.
കെ.എസ്.ആർ.ടി.സി ബസ് ഇന്നോളം സർവീസ് നിറുത്തിയിട്ടില്ല. ഊടുവഴികളിലൂടെ സഞ്ചരിച്ച് പ്രധാന കവലകളിലും സുപ്രധാന സ്ഥലങ്ങളിലും ബന്ധിക്കുന്ന സർവീസാണ് ഗ്രാമവണ്ടി നടത്തിവരുന്നത്.
രാവിലെ ധനുവച്ചപുരത്തുനിന്നും ആരംഭിക്കുന്ന സർവീസ് പനയുംമൂല,കൊടുങ്കരക്കാവ്, മലയടി,മലയിക്കട മഞ്ചവിളാകം,പൂവത്തൂർ കൃഷിഭവൻ,കാരക്കോണം,ധനുവച്ചപുരം റെയിൽവേ സ്റ്റേഷൻ, ഉദിയൻകുളങ്ങര, അമരവിള,നെയ്യാറ്റിൻകര,എഴുതുകൊണ്ടാൻകാണി വഴി തിരികെ ധനുവച്ചപുരത്ത് എത്തും. കൂടാതെ വിവാഹ ആവശ്യത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കാനും വാഹനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഉപകാരപ്രദം
കുടുംബശ്രീ ഗ്രാമീണ സ്വയംസഹായ സംഘങ്ങളുടെ ആവശ്യങ്ങൾക്കും ഗ്രാമവണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. പഞ്ചായത്ത് പ്രദേശങ്ങളിൽ മരണവും മറ്റാവശ്യങ്ങളും നടക്കുകയാണെങ്കിൽ അവിടെക്ക് പോകുവാനുള്ള ടിക്കറ്റ് ചാർജും സാധാരണക്കാർക്ക് ഉപകാരപ്രദമായ തരത്തിലാണ്.
ഗ്രാമത്തിലെ ഉത്സവ മേഖലകളിലേക്കും പ്രത്യേക സർവീസുകൾ നടത്തിവരുന്നു.
ഒറ്റക്കെട്ടായി പഞ്ചായത്തും
നൂറുകണക്കിന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് പൊതുജന കൂട്ടായ്മയിൽ ബസ് റൂട്ട് നടത്തിയിട്ടുള്ളത്. ഇന്ധന ചെലവുൾപ്പെടെ നിർവഹിക്കുന്നത് കൊല്ലയിൽ പഞ്ചായത്താണ്. ഗ്രാമീണ വണ്ടിയുടെ പുരോഗതിക്കായി ബ്ലോക്ക് പഞ്ചായത്ത് പ്രതിവർഷം 6ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമീണർക്ക് യാത്രാസൗകര്യം ഒരുക്കാൻ ഇതുപോലെ കേരളത്തിലെ 146 പഞ്ചായത്തുകൾ തീരുമാനിച്ചാൽ കെ.എസ്.ആർ.ടി.സിയെ മുന്നോട്ടു കൊണ്ടുവരാൻ കഴിയുമെന്നാണ് കൊല്ലയിൽ പഞ്ചായത്ത് ഭരണസമിതിക്കാർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രവർത്തനം മുന്നോട്ട്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുതിയ ജനകീയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബസിനുള്ളിൽ ടിവി സ്ഥാപിച്ച് ബോധവത്കരണവും നടത്തിവരുന്നു. പഞ്ചായത്ത് അധികൃതർ ഓരോ മാസവും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ഗ്രാമീണ ബസിനെ സംരക്ഷിക്കുവാൻ ശ്രമിക്കുകയാണ്.
ബസിന്റെ മെയിന്റനൻസിനും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കുവാനാകുന്ന തരത്തിലാണ് പ്രവർത്തനമെന്ന് അധികൃതർ പറയുന്നു.