വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം യുഎസിലെത്തിയിരുന്നു. ഇന്നലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ന്യൂയോർക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഈ പരിപാടിയിൽ ‘ബിഗ് ഡോഗ്സ്’ എന്ന ഗാനത്തിലൂടെ ലോകം മുഴുവൻ ഹിറ്റായ റാപ്പർ ഹനുമാൻകെെൻഡും പങ്കെടുത്തിരുന്നു.
ഹനുമാൻകെെൻഡും ടീമും പ്രധാനമന്ത്രിക്കും മറ്റ് ഇന്ത്യക്കാർക്കും മുന്നിൽ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴിതാ പരിപടിക്കിടെ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹനുമാൻകെെൻഡിന്റെയും ഗ്രൂപ്പിന്റെയും പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലെത്തി അതിലെ എല്ലാ കലാകാരന്മാരെയും ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.
ഇതിൽ ഹനുമാൻകെെൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി ‘ജയ് ഹനുമാൻ’ എന്ന് പറയുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. വീഡിയോ വെെറലായതിന് പിന്നാലെ നിരവധിപേർ ‘മലയാളി പണ്ടേ പൊളിയല്ലേ’ എന്ന കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഹനുമാൻകെെൻഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാനകെെൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്.
VIDEO | PM Modi (@narendramodi) welcomed by music artists Hanumankind, Aditya Gadhvi and Devi Sri Prasad (@ThisIsDSP) onstage at the Community Event at Nassau Coliseum in New York earlier today. #PMModiUSVisit
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
(Source: Third Party) pic.twitter.com/thZKkxDEw2
— Press Trust of India (@PTI_News) September 22, 2024