ഗുരുവായര്‍ അമ്പലനടയില്‍ ഹിറ്റായി മാറിയ ചിത്രം ആണ്. ഗുരുവായര്‍ അമ്പലനടയിലെ ഓരോ രംഗവും തിയറ്ററില്‍ വര്‍ക്കാകുകയും ചിരി നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിവ്യു കണ്ടപ്പോള്‍ ചിത്രം തിയറ്ററില്‍ വര്‍ക്കാകില്ലെന്ന് കരുതിയില്ല എന്നും ചിരി വന്നില്ലെന്നും നിഖില വിമല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ പൃഥ്വിരാജിന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും തിയറ്ററില്‍ വര്‍ക്കാകുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞത് ശ്രദ്ധയാകര്ഷിക്കുകയാ്.
ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ ബേസില്‍ ജോസഫിന്റെ കഥാപാത്രവും നിര്‍ണായകമായിരുന്നു. ചിരിക്ക് പ്രാധാന്യം നല്കിയ ഒരു ചിത്രമായിരുന്നു ഗുരുവായൂര്‍ അമ്പലനടിയില്‍. നിഖില വിമലും അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടായിരുന്നു
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്ടെയ്നര് ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര് റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്, മേക്കപ്പ് സുധി സുരേന്ദ്രന്, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ മറ്റ് കഥാപാത്രങ്ങളായി അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ എന്നിവരും എത്തിയപ്പോള്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജിയാണ്.
Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്ജീവി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]