ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി ബന്ധം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. പിഡിപിയുടെയും നാഷണൽ കോൺഫറൻസിൻ്റെയും പ്രചാരണം മാത്രമെന്ന് മുൻ നേതാവ് ഡോ. തലത് മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിയോ പ്രസ്ഥാനമോ ശക്തമായാൽ അവരെ ബിജെപി ഏജന്റായി ചിത്രീകരിക്കുകയാണ്. ജമ്മു കശ്മീരിൽ ബിജെപി അധികാരത്തിൽ വരില്ല. എൻജിനീയർ റാഷിദിൻ്റെ പാർട്ടിയുമായുള്ള സഹകരണത്തെ താനടക്കം ഒരു വിഭാഗം എതിർത്തിരുന്നു. അവരുടെ സഹകരണം പ്രചാരണ രംഗത്ത് ദൃശ്യമല്ലെന്നും തലത് മജീദ് പറഞ്ഞു.
പുൽവാമയിൽ ജമാഅത്തെ ഇസ്ലാമി നിർത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയാണ് തലത് മജീദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]