
.news-body p a {width: auto;float: none;}
ന്യൂയോർക്ക്: യു.എസിലെ അലബാമയിലെ ബിർമിംഗ്ഹാമിൽ വെടിവയ്പിൽ 4 മരണം. 18 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം. വാഹനത്തിലെത്തിയ അജ്ഞാതർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലയാളികളെ പറ്റി വിവരം നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ, ഫോട്ടോ എന്നിവ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ പ്രത്യേക വെബ് പോർട്ടലും തുടങ്ങി. അതേ സമയം, ഈ വർഷം ഇതുവരെ 400ലേറെ കൂട്ട വെടിവയ്പുകളാണ് യു.എസിലുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]