തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്.
തൃശൂരിൽ മൂന്നിടങ്ങളിൽ ശരത്തിന് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്. ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൽ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2021 മുതൽ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി മാതാവുമൊത്ത് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു.
പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ എം ബിനീഷ് ആണ് അറസ്റ്റ് ചെയ്തത്.
കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ കാൽ അറ്റുപോയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]