
.news-body p a {width: auto;float: none;}
കൽപ്പറ്റ: വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വീഡിയോ സഹിതമിട്ട കുറിപ്പ് ആയിരങ്ങളാണ് കണ്ടത്.
ഉരുൾപൊട്ടൽ വയനാട്ടിലെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്. വയനാടിന്റെ സൗന്ദര്യം തർക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ ആകർഷിച്ചത്. ഇന്ന്, വിനോദസഞ്ചാര മേഖല ഉപജീവനമാക്കുന്ന വയനാട്ടിലെ നിരവധി പേർ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. ദുരന്തം വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണ സഞ്ചാരികളുടെ വരവിൽ ഇടിവുണ്ടാക്കി. ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം, വയനാട് സുരക്ഷിതവും ഊർജസ്വലവുമാണ്. ആ ചൈതന്യം തകർക്കാനാവില്ല. വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗങ്ങൾ പുനർനിർമ്മിക്കാനും സഹായിക്കുന്ന രീതിയിൽ ആ സൗന്ദര്യം ആസ്വദിക്കാൻ വയനാട് സന്ദർശിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – രാഹുൽ കുറിച്ചു.
കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പ്രതിനിധി വിനോദ് രവീന്ദ്ര പ്രസാദ്, ഡി.ടി.പി.സി ജീവനക്കാരൻ ലൂക്ക ഫ്രാൻസിസ്, ടാക്സി ഡ്രൈവർ ഉണ്ണി കൽപ്പറ്റ, വനിതാഹോട്ടൽ ഉടമ ശാന്ത നന്ദനൻ, ഓട്ടോഡ്രൈവർ മുസ്തഫ തുടങ്ങിയവരുടെ പ്രതികരണങ്ങൾ സഹിതമാണ് രാഹുലിന്റെ പോസ്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]