
കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഇന്ന്. ഓൺലൈനായാണ് ഇക്കുറിയും യോഗം ചേരുക. കിയാൽ ചെയർമാനായ മുഖ്യമന്ത്രി യോഗത്തിൽ സംസാരിക്കും. ഓൺലൈനിൽ യോഗം ചേരുന്നതിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഒരു വിഭാഗം ഓഹരി ഉടമകൾ പരാതി നൽകിയിരുന്നു. ഓഹരി ഉടമകളുടെ അറിയാനുളള അവകാശം ഇല്ലാതാക്കിയുളള നടപടിയെന്നാണ് ആരോപണം.
ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത
പതിനെട്ടായിരം ഓഹരി ഉടമകൾ ഉളളതിൽ ആയിരം പേർക്ക് മാത്രമാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാനാവുക. കിയാലിലെ കെടുകാര്യസ്ഥതയെക്കുറിച്ച് പരാതിപ്പെടാൻ വേദി കിട്ടുന്നില്ലെന്നതടക്കമുള്ള ആക്ഷേപമാണ് ഓഹരി ഉടമകൾ മുന്നോട്ട് വയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]