കോഴിക്കോട് : നിപ നിയന്ത്രണ വിധേയമായതിനെ തുടർന്ന് കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതൽ തുറക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ അവധി തുടരും.തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസര്‍ വയ്ക്കണം. കൂടാതെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
കണ്ടൈന്‍മെന്റ് സോണുകളിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകൾ പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]