
മൊഹാലി: രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ കെ എല്‍ രാഹുലും പോരാട്ടത്തിലുണ്ടാകും എന്നുറപ്പായിക്കഴിഞ്ഞു. രോഹിത്തിന്റെ അഭാവത്തില്‍ ഓസ്ട്രേലിയക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ഗംഭീര ജയം രാഹുല്‍ ഇന്ത്യക്ക് നല്കിയപ്പോള് അദേഹം അര്‍ധസെഞ്ചുറി കണ്ടെത്തുകയും ചെയ്തു. മൊഹാലി ഏകദിനത്തിന് ശേഷമുള്ള കെ എല്‍ രാഹുലിന്റെ വാക്കുകളും ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുന്നതാണ്.
‘ആദ്യമായല്ല ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്. മുമ്പും ക്യാപ്റ്റനായിട്ടുണ്ട്. അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നത് ഇഷ്ടപ്പെടുന്നു. ഫിറ്റ്നസില്‍ ഏറെ വര്‍ക്ക് ചെയ്താണ് താരങ്ങളെല്ലാം ഓസീസിനെതിരെ ഇറങ്ങിയത്. അഞ്ച് ബൗളര്‍മാരെ ടീമിലുള്ളൂ എന്നതിനാല്‍ എല്ലാവരും 10 ഓവര്‍ വീതം പന്തെറിയണമായിരുന്നു. ക്രീസില്‍ കാലുറപ്പിച്ചിരുന്ന ശുഭ്മാന്‍ ഗില്‍ പുറത്തായത് നേരിയ പ്രയാസമായി. എന്നാല്‍ സൂര്യകുമാര്‍ യാദവിനൊപ്പം എനിക്ക് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞു. മികച്ച ഷോട്ടുകള്‍ കളിക്കുന്നതിനെ കുറിച്ചും സ്ട്രൈക്ക് കൈമാറുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു’ എന്നും രാഹുല്‍ മൊഹാലി ഏകദിനത്തിന് ശേഷം പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ 277 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം സ്വന്തമാക്കി. ഇന്ത്യക്കായി നാല് താരങ്ങൾ അര്‍ധസെഞ്ച്വറി നേടി. ശുഭ്മാൻ ഗിൽ 74 ഉം, റുതുരാജ് ഗെയ്ക്വാദ് 71 ഉം, ക്യാപ്റ്റൻ കെ എൽ രാഹുൽ 58* ഉം, സൂര്യകുമാര്‍ യാദവ് 50 ഉം റണ്‍സെടുത്തു. ജയിക്കാന്‍ 12 റണ്‍സ് മാത്രം വേണ്ട സമയത്താണ് സൂര്യ പുറത്തായത്. അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയാണ് നേരത്തെ ഓസീസിനെ എറിഞ്ഞൊതുക്കിയത്. ജയത്തോടെ ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ജയത്തോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാംസ്ഥാനത്തെത്താന്‍ ടീം ഇന്ത്യക്കായി.
Read more: ആദ്യം ബാറ്റ് കൊണ്ട്, പിന്നാലെ വാക്ക് കൊണ്ട്; വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Sep 23, 2023, 11:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]