

‘പിണറായി വിജയന് ഒരു നല്ല മനുഷ്യൻ’: പിണറായി വിജയനെ ബഹുമാനിക്കുക എന്നത് താൻ തന്റെ സംസ്കാരത്തില്‍ നിന്നും പഠിച്ചത്; ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല; മുഖ്യമന്ത്രിയെ പുകഴ്ത്തി ഭീമൻ രഘു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടൻ ഭീമൻ രഘു. പിണറായി വിജയന് ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ പണ്ട് മുതലേ താൻ ബഹുമാനിക്കുന്നുണ്ട് എന്നും നടൻ പറഞ്ഞു. പിണറായി വിജയനെ ബഹുമാനിക്കുക എന്നത് താൻ തന്റെ സംസ്കാരത്തില്‍ നിന്നും പഠിച്ചതാണ് എന്നാണ് നടൻ വ്യക്തമാക്കുന്നത്. ‘മിസ്റ്റർ ഹാക്കർ’ എന്ന തനറെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.
സംസ്ഥാന പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമന് രഘു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഒപ്പമായിരുന്ന ഭീമൻ രഘു അടുത്തിടെയാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുവേണ്ടി പാര്‍ട്ടി കൊടിയുമായാണ് ഭീമന് രഘു എത്തിയത്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന സിനിമയുടെ പ്രമോഷനായാണ് പാര്‍ട്ടി കൊടിയുമായി ഭീമന് രഘു എത്തിയത്. ‘മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയിലും സഖാവ് ആയാണ് ഞാന്‍ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാള്‍ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ?’, ഭീമന് രഘു പറയുന്നു.
പുരസ്കാരദാന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചതിനെ കുറിച്ച് താരം പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ‘മുഖ്യമന്ത്രി എന്ന നിലയില്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്.
പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാന്‍ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. പിണറായി വിജയന് ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തില്‍ നിന്നും പഠിച്ചതാണ്. പല രാജ്യങ്ങളില്‍ നിന്ന് പോലും എന്നെ വിളിച്ചു’, രഘു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]