
മോഹലി : ഇന്ന് നടന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ഇന്ത്യ ക്ക് വേണ്ടി ബാറ്റിംഗ് ആരംഭിച്ച ശുഭ്മാൻ ഗില്ലും റുതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറി നേടി. 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗിൽ 63 പന്തിൽ 74 റൺസെടുത്തപ്പോൾ ഗെയ്ക്വാദ് 77 റൺസ് നേടി 71 റൺസെടുത്തു. ക്യാപ്റ്റൻ കെ എൽ രാഹുൽ (58 നോട്ടൗട്ട്), സൂര്യകുമാർ യാദവ് (50) എന്നിവരും ഇന്ത്യ ക്ക് അർധസെഞ്ചുറി നേടി. നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ 276 റൺസിന് എല്ലാവരും പുറത്തായി. ഡേവിഡ് വാർണർ 52 റൺസെടുത്തു.സ്റ്റീവ് സ്മിത്ത് 41 റൺസ് നേടിയപ്പോൾ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് 45 റൺസെടുത്തു പുറത്തായി. പേസർ മുഹമ്മദ് ഷാമിയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. 5/51 എന്ന മികച്ച പ്രകടനം കാഴ്ച്ച വച്ച ഷമിയാണ് മാൻ ഓഫ് ദി മാച്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]