
തമിഴ്നാട്ടിലെ താരാരാധക സംഘങ്ങളുടെ സോഷ്യല്‍ മീഡിയയിലെ യുദ്ധങ്ങള്‍ കുപ്രസിദ്ധമാണ്. എക്സ് (മുന്‍പ് ട്വിറ്റര്‍) ആണ് അവരുടെ പ്രധാന ഫാന്‍ ഫൈറ്റ് ഇടം. പ്രധാനമായും വിജയ്, അജിത്ത് ആരാധകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ക്യാംപെയ്നുകളുമാണ് ഇവിടെ നടക്കാറ്. ഇപ്പോഴിതാ പുതിയ വിജയ് ചിത്രം ലിയോയുടെ റിലീസ് അടുത്തിരിക്കെ അത്തരം ക്യാംപെയ്നുകളും ഫാന്‍ ഫൈറ്റുകളും വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഹാഷ് ടാഗ് ക്യാംപെയ്നില്‍ കേരളവും മോഹന്‍ലാലുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്!
വിജയ് ആരാധകര്‍ മോഹന്‍ലാലിനെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്നും അതിനാല്‍ കേരളത്തില്‍ ലിയോ ബഹിഷ്കരിക്കപ്പെടുമെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇതില്‍ ആദ്യത്തെ ക്യാംപെയ്ന്. കേരള ബോയ്കോട്ട് ലിയോ (#KeralaBoycottLEO) എന്ന ടാഗില്‍ ആരംഭിച്ച ക്യാംപെയ്ന് എക്സില്‍ വേഗത്തില്‍ തന്നെ ട്രെന്‍ഡിംഗ് ടാഗ് ആയി മാറിയിരുന്നു. എന്നാല്‍ ഏറെ വൈകാതെ അതിനേക്കാള്‍ കൂടുതല്‍ പോസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ടാഗും എക്സിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലേക്ക് എത്തി. കേരളം ലിയോയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന #കേരളWelcomesLeoROAR എന്ന ടാഗ് ആയിരുന്നു ഇത്.
Why trending?
— Manobala Vijayabalan (@ManobalaV)
fans will fully boycott all movies starring vijay & Not only us , ENTIRE KERALA PEOPLE WILL BOYCOTT .. True keralites will against Leo !!!!
Its not a comedy statement !
You will see it
— ജെയിംസ് കുട്ടി (@PakkiriOfficial)
100 People Abusing Keralites And 2k People Trending Is Not Going To Hamper Anything Is All Set For A Huge Opening Worldwide ✅
— Analyst (@BoAnalyst)
മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ ലിയോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത് തമിഴ്നാട്ടിലെ മറ്റു ചില സൂപ്പര്‍താരങ്ങളുടെ ആരാധകരാണെന്നാണ് രണ്ടാമത്തെ ടാഗ് പ്രചരിപ്പിക്കുന്നവരുടെ വാദം. കേരളത്തിലെ മോഹന്‍ലാല്‍ ആരാധകരുടെ പ്രധാന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നും എക്സിലെ ഈ പോര് സംബന്ധിച്ച പോസ്റ്റുകളോ അഭിപ്രായങ്ങളോ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തമിഴ് സിനിമാ ആരാധകര്‍ എക്സില്‍ നടത്തിയ ഒരു ലൈവ് ഓഡിയോ ചര്‍ച്ചയ്ക്കിടയിലെ (മുന്‍പ് ട്വിറ്റര്‍ സ്പേസസ്) പരാമര്‍ശത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ ഹാഷ് ടാഗ് പോര് ആരംഭിച്ചതെന്നാണ് സൂചന. ജയിലറിന്റെ കേരളത്തിലെ വന്‍ വിജയത്തിലെ മോഹന്‍ലാല്‍ ഘടകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണ് പോര് ആരംഭിച്ചതെന്ന് അറിയുന്നു.
BEWARE ⚠️ By Putting ettan ‘s DP as Mask .. Creating Hate Towards By using ( – Thalapathy Vijay fans Chaos ) Don’t Fall for it ! 🧊🔥
— Roвιɴ Roвerт (@PeaceBrwVJ)
sir has got new fans in TN. But they are only temporary until 😃
Kerala fans are smart enough in understanding that & they ignored the trap 👍 is marching towards 350 fans shows 🔥
Bonding & Love between Kerala fans & ❤️❤️
— Star South – Overseas (@StarSouthEnt)
10K Likes Target For This Picture ❤️
— Lokesh Kanagaraj (@Dir__LokeshFC)
കേരളത്തിലെ തമിഴ് സിനിമയുടെ മാര്‍ക്കറ്റ് ഇന്ന് ഏറെ വലുതാണ്. തമിഴ് സിനിമയ്ക്ക് എക്കാലവും കേരളത്തില്‍ ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും വൈഡ് റിലീസിംഗും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമൊക്കെയുള്ള ഇക്കാലത്ത് മലയാള സിനിമകളേക്കാള്‍ വലിയ റിലീസിംഗും ഇനിഷ്യലുമാണ് തമിഴ് ഉള്‍പ്പെടെയുള്ള ഇതരഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]