
ചെന്നൈ: അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് വിഎച്ച്പി നേതാവ് ആർബിവിഎസ് മണിയൻ. നിരുപാധികം മാപ്പു പറയുന്നതായി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആർബിവിഎസ് മണിയൻ പറയുന്നു. അംബേദ്കർ പട്ടിക ജാതിക്കാരനാണെന്നും അദ്ദേഹത്തെ ഭരണഘടനശില്പി എന്ന് വിഷേപ്പിക്കുന്നവർക്ക് വട്ടാണെനുമായിരിന്നു മണിയന്റെ പരാമർശം. നേരത്തെ ചെന്നൈ പൊലീസ് ആർബിവിഎസ് മണിയനെ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതിരുന്നു. വിഎച്ച്പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റാണ് ആർബിവിഎസ് മണിയൻ. മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രഭാഷണം വലിയ രീതിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.
”ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാൻ പാടുള്ളു. ഭരണഘടനയിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണ്” ഇതായിരുന്നു ആർബിവിഎസ് മണിയന്റെ പരാമർശം.
അതേസമയം തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ലെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ് രഘുപതി അറിയിച്ചു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് രജിസ്ട്രാർ ജനറൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമാണെന്നായിരുന്നു സർക്കുലർ. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നിയമമന്ത്രി, ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്.
Last Updated Sep 22, 2023, 4:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]