

വില്ലുവണ്ടി യാത്രയുടെ സ്മരണകള്‍ ഉണര്‍ത്തി ശ്രീനാരായണ ഗുരുവിന്റെ ശാന്തി യാത്ര കുമരകത്ത് അരങ്ങേറി; ശ്രീകുമാരമംഗലം ദേവസ്വവും നാല് എസ്എൻഡിപി അംഗ ശാഖകളും അണിനിരന്ന ശാന്തി യാത്ര കുമരകത്തെ പീതസാഗരമാക്കി
സ്വന്തം ലേഖകൻ
കുമരകം: ശ്രീനാരായണ ഗുരുവിന്റെ വില്ലുവണ്ടി യാത്രയുടെ സ്മരണകള്‍ ഉണര്‍ത്തി കുമരകത്ത് ശാന്തി യാത്ര നടന്നു. ശ്രീകുമാരമംഗലം ദേവസ്വവും നാല് എസ്എൻഡിപി അംഗ ശാഖകളും അണിനിരന്ന ശാന്തി യാത്ര കുമരകത്തെ പീതസാഗരമാക്കി.
കുമരകം 153 കിഴക്ക് എസ്എൻഡിപി ശാഖയോഗ ഗുരുമന്ദിരത്തില്നിന്നാണ് ശാന്തി യാത്ര ആരംഭിച്ചത്. ദേവസ്വം പ്രസിഡന്റ് ജയപ്രകാശ് അറത്തറയുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മറ്റിയംഗങ്ങള്‍, ശാഖാ ഭാരവാഹികള്‍, ശിവഗിരി തീര്‍ഥാടന പദയാത്ര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ശാന്തി യാത്രയെ നയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശാന്തിയാത്ര ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ക്ഷേത്രം തന്ത്രി എം.ആര്. ഉഷേന്ദ്രൻ തന്ത്രികള്‍, പി.എം. മോനേഷ് ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അന്നദാനത്താേടെ സമാധിദിനാചരണം സമാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]