
ന്യൂദൽഹി- ദൽഹിയിലെ വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 28കാരനെ ഡൽഹി പോലീസിന്റെ ത്വരിതഗതിയിലുള്ള ഇടപെടൽ വഴി രക്ഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ യുവാവ് ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഇളയ സഹോദരൻ ആത്മഹത്യാശ്രമം ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തതായി മൂത്ത സഹോദരൻ പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
വിശദാംശങ്ങൾ അന്വേഷിച്ച ഫർഷ് ബസാർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെ നേതൃത്വത്തിൽ പോലീസ്ഷ സംഘം ഹ്ദാരയിലെ ഛോട്ടാ താക്കൂർ ദ്വാരയിലെ സ്ഥലത്ത് എത്തുകയായിരുന്നു. ത്വരിതഗതിയിൽ സ്ഥലത്ത് എത്താൻ സാധിച്ചതിനാൽ യുവാവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്ലേഡുകൾ ഉപയോഗിച്ച് യുവാവ് കൈകളിൽ മുറിവേൽപിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് മക്കളുള്ള യുവാവ് കുടുംബ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]