

ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷണങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷണങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കില്‍ പല തവണകളായി മുക്കുപണ്ടം പണയംവച്ചു 4.49 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.ഞീഴൂര്‍ കാട്ടാമ്ബാക്ക് മാണിക്കാവ് ഭാഗത്ത് വെട്ടുമലയില്‍ അജയ് വിനീതി (35)നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാല് തവണകളായി 13 വളകളാണ് ഇയാള്‍ പണയം വച്ചത്. ബാങ്കധികൃതര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്വര്‍ണം പരിശോധിക്കുകയും ഇതു മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]