
തിരുവനന്തപുരം: പാറശാലയില്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘര്‍ഷം. പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന് കൃഷ്ണകുമാറിന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്.സ്കൂളിലെ തന്നെ വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്ന് കാണിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലിസില്‍ പരാതി നല്കി. ക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ക്ലാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇടപെട്ട് അധ്യാപകനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.